• June 15, 2021

പ്രദേശത്ത് വീണ്ടും സംഘര്‍ഷം: കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌കരിക്കാനായില്ല

 പ്രദേശത്ത് വീണ്ടും സംഘര്‍ഷം: കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌കരിക്കാനായില്ല

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച ഫാദര്‍. കെ ജി വര്‍ഗീസിന്റെ മൃതദേഹം സംസ്‌കരിക്കുന്നിടത്ത് വീണ്ടും പ്രതിഷേധം. ഇന്നലെ വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്‌കരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല.

പള്ളിയില്‍ സംസ്‌കാരചടങ്ങിനായി നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ എത്തിയപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ തടഞ്ഞത്. പി.പി.ഇ കിറ്റടക്കം ധരിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയത്. പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്‌കാരമെന്ന് നഗരസഭ വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. പ്രശ്നത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ചടങ്ങ് തടസപ്പെടുത്താനെത്തിയവര്‍ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങ് നടത്തുന്നതില്‍ നിയമപ്രശ്നമുണ്ടെന്ന വാദം ഉന്നയച്ചു. തുടര്‍ന്ന് സംസ്‌കാരം ഇന്ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നഗരസഭയും വൈദികന്റെ ബന്ധുക്കളും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുന്നുണ്ട്.

Related post