• October 16, 2021

കൊവിഡ് 19: അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 6,786 ആയി

 കൊവിഡ് 19: അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 6,786 ആയി

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,786 ആയി. രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. അതേസമയം 11,972 പേര്‍ക്ക് രോഗം ഭേദമായി. മുപ്പതിനായിരത്തോളം പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗബാധ സ്ഥിരീകരിച്ചത്. അയ്യായിരത്തിലധികം പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കൊവിഡ് രോഗികളുടെ എണ്ണം പെരുകിയതോടെ രാജ്യത്ത് മാസ്‌ക്, ഗൗണ്‍, കയ്യുറകള്‍ എന്നീ അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. വെന്റിലേറ്ററുകള്‍ അടക്കം 60 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ റഷ്യയില്‍ നിന്ന് അമേരിക്കയിലെത്തിയിട്ടുണ്ട്.

സര്‍ക്കാരിന്റെ കരുതല്‍ ശേഖരത്തിലുണ്ടായിരുന്ന 1.6 കോടി എന്‍ 95 മാസ്‌കുകള്‍, 2.2 കോടി കയ്യുറകള്‍, 7140 വെന്റിലേറ്ററുകള്‍ എന്നിവ വിതരണം ചെയ്ത് കഴിഞ്ഞതോടെയാണ് വിദേശസഹായം തേടേണ്ടിവന്നത്. 11 കമ്പനികളാണ് നിലവില്‍ യുഎസില്‍ വെന്റിലേറ്ററുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഇവ അടുത്ത ആഴ്ചയോടെ ലഭ്യമാകുമെന്നാണു സൂചന.

Related post