• October 23, 2021

ഡല്‍ഹിയില്‍ ഒന്നര വയസ്സുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

 ഡല്‍ഹിയില്‍ ഒന്നര വയസ്സുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

ഡല്‍ഹിയില്‍ ഒന്നര വയസ്സുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ഇത്. കലാവതി സരണ്‍ ആശുപത്രിയില്‍ ചികിത്സായിലായിരുന്ന 45 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ 10മാസം പ്രായമുള്ള കുഞ്ഞ് അടക്കം മൂന്നു കുട്ടികള്‍ ആണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ ഉണ്ടായിരുന്നത്. നേരത്തെ തന്നെ ഈ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം 6 പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഡല്‍ഹിയില്‍ ഇന്നലെ ആകെ ഒരു കോവിഡ് മരണം മാത്രമാണ് ഉണ്ടായത്. അത് ഈ കുട്ടിയാണോ എന്ന് വ്യക്തമല്ല. ഇതിനിടയില്‍ ലോക്ക്ഡൗണില്‍ ഡല്‍ഹിയില്‍ ഒരു ഇളവും വരുത്തരുത് എന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഈ ആവശ്യതോട് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല

Related post