• October 22, 2021

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു

 കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു. 9,34,825 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സ്പെയിനിലും ഇറ്റലിയിലും കഴിഞ്ഞ ദിവസങ്ങളിലേത് പോലെ മരണ നിരക്ക് ഉയരുകയാണ്.

ഇറ്റലിയില്‍ 13,155 ആയി, അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. അമേരിക്കയില്‍ ആകെ മരണം 5099 ആയി. കൊവിഡ് 19 വ്യാപനം മൂലം വിമ്പിംള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് മാറ്റിവച്ചു. യൂറോപ്യന്‍ ഫുട്ബോള്‍ മത്സരങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നടക്കില്ലെന്ന് യുവേഫ അറിയിച്ചു.

Related post