• October 16, 2021

മാധ്യമങ്ങള്‍ തൊഴിലാളികളെ പിരിച്ചു വിടരുത്:സി ഐ ടി യു

 മാധ്യമങ്ങള്‍ തൊഴിലാളികളെ പിരിച്ചു വിടരുത്:സി ഐ ടി യു

അടച്ചുപൂട്ടല്‍ കാലയളവില്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ ജീവനക്കാരെ പിരിച്ചു വിടുകയും ശമ്പളം വെട്ടി കുറക്കുകയും ചെയ്യുന്നതില്‍ അടിയന്തിരമായി ഇടപെടണമെന്നാവിശ്യപെട്ടു സി ഐ ടി യു പ്രധാനമന്ത്രിക്കു കത്തു നല്‍കി. ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ബിസ്സ്‌നസ്സ് സ്റ്റാന്‍ഡേര്‍ഡും ശമ്പളം വെട്ടി കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

ടൈംസ് ഓഫ് ഇന്ത്യ സണ്‍ഡേ മാഗസിന്‍ വിഭാഗത്തിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടു. ന്യൂസ് നേഷന്‍ ഡിജിറ്റല്‍ വിഭാഗത്തിലെ പതിനാറു പേരെ പിരിച്ചു വിട്ടു. വാര്‍ത്താ പോര്‍ട്ടലായ ‘ ദി ക്വിന്റ് ‘പകുതി ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയില്‍ പ്രേവേശിക്കാന്‍ നിര്‍ദേശിച്ചു. ഇന്ത്യ ടുഡേ പിരിച്ചു വിടാനുള്ളവരുടെ പട്ടിക തയാറാക്കി. അടച്ചു പൂട്ടല്‍ കാലയളവില്‍ സത്യസന്ധമായ വാര്‍ത്തകള്‍ അറിയിക്കാന്‍ കര്‍മ്മരംഗത്തുള്ളവരാണ് മധ്യമ പ്രേവര്‍ത്തകര്‍ പിരിച്ചു വിടലും ശമ്പളം വെട്ടികുറക്കലും പാടില്ലെന്ന് പ്രധാനമന്ത്രി തൊഴില്‍ ഉടമകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മുഴുവന്‍ വേതനവും നല്‍കണമെന്ന് കേന്ദ്ര തൊഴില്‍ ആഭ്യന്തര സെക്രട്ടറിമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ലാഭകൊതി കാരണം പിരിച്ചു വിടലും ശമ്പളം വെട്ടികുറയ്ക്കലും തുടരുന്നു. തൊഴില്‍ ഉടമകളുടെ ഇത്തരം നടപടി തടയാന്‍ കര്‍ശന ഉത്തരവുകള്‍ പുറപ്പെടിവിക്കണമെന്നു സി ഐ ടി യു ജനറല്‍ സെക്രട്ടറി തപന്‍ സിംഗ് ആവശ്യപ്പെട്ടു.

Related post