• October 23, 2021

വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ സമൂഹമാധ്യമങ്ങള്‍ രംഗത്ത്

 വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ സമൂഹമാധ്യമങ്ങള്‍ രംഗത്ത്

കൊറോണയുടെ മറവില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ രംഗത്ത്. ഇത്തരം സന്ദേശങ്ങള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. വ്യാജ പ്രചരണം നടത്തുന്ന പോസ്റ്റുകള്‍ പിന്‍വലിക്കുമെന്ന് ട്വിറ്ററും വീഡിയോകള്‍ ഒഴിവാക്കുമെന്ന് യുട്യൂബും വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് രോഗം പരത്തുന്നതിന് പിന്നില്‍ 5ജിയാണെന്ന പ്രചാരണം വിശ്വസിച്ചവര്‍ ബ്രിട്ടനില്‍ ടവറുകള്‍ക്ക് തീയിട്ടിരുന്നു. സംഭവത്തില്‍ യു.കെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊവിഡ് രോഗം ആദ്യമായി പടര്‍ന്ന വുഹാനില്‍ അടുത്തിടെയാണ് 5ജി വന്നതെന്നും 5ജി ഉപയോഗിക്കുന്ന നഗരങ്ങളിലാണ് ഇപ്പോള്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നതെന്നുമാണ് പ്രചരണം.

Related post