• June 20, 2021

നാല്‌ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം

 നാല്‌ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. ഹരിയാനയിലെ രോഗവ്യാപനത്തിന് ഡല്‍ഹി അതിര്‍ത്തി തുറന്നിടുന്നത് പ്രധാനകാരണമാണെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു. തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച ഡി.എം.കെ എംഎല്‍എ ജെ. അന്‍പഴകന്‍ വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ എംപിമാരുടെ പിഎമാര്‍ക്ക് അടക്കം പാര്‍ലമെന്റില്‍ പ്രവേശനവിലേക്ക് ഏര്‍പ്പെടുത്തി.

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 80,000ത്തിലേക്ക് അടുക്കുകയാണ്. തമിഴ്നാട്ടില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 1384 പോസിറ്റീവ് കേസുകളും 12 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചെന്നൈയില്‍ ഒറ്റദിവസം 1072 പേര്‍ രോഗബാധിതരായി. ആകെ കൊവിഡ് കേസുകള്‍ 27,256ഉം മരണം 220ഉം ആയി.

ഡല്‍ഹിയെ ആശങ്കയിലാക്കി കൊവിഡ് കേസുകള്‍ കാല്‍ലക്ഷം കടന്നു. 1359 പുതിയ കേസുകളും 22 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 25,004ഉം മരണം 650ഉം ആയി. അഞ്ച് മേഖലകള്‍ കൂടി കണ്ടെന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ആകെ കണ്ടെന്റ്മെന്റ് സോണുകള്‍ 163 ആയി. എംപിമാരുടെ പിഎമാര്‍ക്ക് അടക്കം പാര്‍ലമെന്റില്‍ പ്രവേശനവിലേക്ക് ഏര്‍പ്പെടുത്തി. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ടാകും.

കൊവിഡ് നിയന്ത്രണവിധേയമായിരുന്ന ഹരിയാനയില്‍ 327 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്ത് ജില്ലകളിലാണ് 72 ശതമാനം കേസുകളും. ഗുജറാത്തില്‍ 492 പുതിയ കേസുകളും 33 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 1155ഉം പോസിറ്റീവ് കേസുകള്‍ 18609ഉം ആയി.

Related post