• June 15, 2021

കൊവിഡ് രൂക്ഷം: പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്‌

 കൊവിഡ് രൂക്ഷം:  പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്‌

കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ സ്‌പെയിനിനെ ഇന്ന് മറികടന്നേക്കും. മഹാരാഷ്ട്ര ചൈനയെ ഉടന്‍ മറികടന്നേക്കുമെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 30000വും ഡല്‍ഹിയില്‍ 27000വും പിന്നിട്ടു. അതേസമയം, സെപ്റ്റംബര്‍ പകുതിയോടെ രാജ്യത്തെ കൊവിഡ് സാഹചര്യത്തെ പിടിച്ചു കെട്ടാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധര്‍ വിലയിരുത്തി.

സ്‌പെയിനില്‍ 241,000 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം 10,000 അടുപ്പിച്ചു പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യ ഇന്നുതന്നെ സ്‌പെയിനിനെ മറികടന്നേക്കും. മഹാരാഷ്ട്രയില്‍ 82,968 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ 83,030 കേസുകളും. 2500ല്‍ അധികം കേസുകളാണ് മഹാരാഷ്ട്രയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. വളര്‍ച്ചാനിരക്ക് അതേപടി തുടരുകയാണെങ്കില്‍ ചൈനയെ ഉടന്‍ മറികടക്കും.

ഇതിനിടെയാണ് രാജ്യത്തെ കൊവിഡ് ബാധയെ സെപ്റ്റംബര്‍ പകുതിയോടെ പിടിച്ചു കെട്ടാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധര്‍ വിലയിരുത്തിയത്. ബെയ്ലി മാതൃക ഉപയോഗിച്ചു ഡോ. അനില്‍കുമാര്‍, രൂപാലി റോയ് എന്നിവരാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Related post