• October 21, 2021

കൊവിഡ് 19: പ്രതിരോധ നടപടികളുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുബായില്‍ ഊര്‍ജിതമാക്കി

 കൊവിഡ് 19: പ്രതിരോധ നടപടികളുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുബായില്‍ ഊര്‍ജിതമാക്കി

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുബായില്‍ ഊര്‍ജിതമാക്കി. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ റോഡുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 20ന് അര്‍ധരാത്രിയോടെ ആരംഭിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജിരിയും ഉണ്ടായിരുന്നു.

റോഡുകള്‍, ഫുട്പാത്തുകള്‍, ഡിവൈഡറുകളിലെ പുല്‍ത്തകിടികള്‍ എല്ലാം ശുചീകരിക്കുന്ന പ്രവര്‍ത്തനത്തിനാണ് ദുബായ് മുനിസിപ്പാലിറ്റി തുടക്കം കുറിച്ചിരിക്കുന്നത്. 11 ദിവസങ്ങള്‍ കൊണ്ട് 95 റോഡുകള്‍ ശുചീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. മികച്ച രീതിയിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. നസീം മുഹമ്മദ് റഫീ ട്വന്റിഫോറിനോട് പറഞ്ഞു. 11 ദിവസം നീണ്ടുനില്‍ക്കുന്ന ഈ യജ്ഞത്തില്‍ ദുബായിലെ പ്രധാന റോഡുകള്‍ കൂടാതെ ജനങ്ങള്‍ കൂടുതല്‍ തിങ്ങിപാര്‍ക്കുന്ന സ്ട്രീറ്റുകളും വൃത്തിയാക്കും.

Related post