• June 18, 2021

സംസ്ഥാനത്ത് 82 പേർക്ക് കൂടി കൊവിഡ്; 24 പേർക്ക് രോഗമുക്തി

 സംസ്ഥാനത്ത് 82 പേർക്ക് കൂടി കൊവിഡ്; 24 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 82 പേർക്ക് കൂടി കൊവിഡ്. ഇതിൽ 53 പേർ വിദേശത്ത് നിന്നും 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. അഞ്ച് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ 7, കോഴിക്കോട് 7, പാലക്കാട് 5, കൊല്ലം 5, എറണാകുളം 5, തൃശൂർ 4, കാസർഗോഡ് 3, കണ്ണൂർ 2, പത്തനംതിട്ട 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.. 24 പേർക്ക് രോഗം ഭേദമായി. തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3, തൃശൂർ 1, കോഴിക്കോട് 5, കണ്ണൂർ 2
കാസർഗോഡ് 4, ആലപ്പുഴ 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്. സംസ്ഥാനത്ത് ഇതുവരെ 1494 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 632 പേർ ചികിത്സയിലാണ്.

Related post