• June 24, 2021

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കോവിഡ് ;39 പേര്‍ക്ക് രോഗമുക്തി

 സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കോവിഡ് ;39 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

മഹാരാഷ്ട്ര (23) തമിഴ്‌നാട് (8) ഡല്‍ഹി (3) ഗുജറാത്ത് (2) രാജസ്ഥാന്‍ (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്ക്.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മൂനാക്ഷിയമ്മാള്‍ ഇന്നലെയാണ് മരിച്ചത്. ഷബ്നാസും സേവ്യറും രണ്ട് ദിവസം മുമ്പുമാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് 39പേരുടെ പരിശോധനാഫലം നെഗറ്റീവായി. പാലക്കാട് 13 പേരുടേയും മലപ്പുറത്ത് 8 പേരുടേയും കണ്ണൂര്‍ 7 പേരുടേയും കോഴിക്കോട് 5 പേരുടേയും തൃശ്ശൂര്‍,വയനാട് ജില്ലകളില്‍ 2 പേരുടേയും വീതവും തിരുവനന്തപുരം ,പത്തനംതിട്ട ജില്ലകളില്‍ ഒരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

Related post