• October 16, 2021

കോവിഡ് ലോക്കില്‍ കുറ്റകൃത്യങ്ങളിലും റെക്കോര്‍ഡ് കുറവ്

 കോവിഡ് ലോക്കില്‍ കുറ്റകൃത്യങ്ങളിലും റെക്കോര്‍ഡ് കുറവ്

കോവിഡും ലോക്ഡൗണും സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക് ഡൗണ്‍ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ ഓടിക്കാന്‍ പൊലീസ് ബുദ്ധിമുട്ടുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നത് ആശ്വാസമായിരിക്കുകയാണ്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവാണെന്ന് പൊലീസിന്റെ ഔദ്യോഗിക പേജിലൂടെയാണ് അറിയിച്ചത്.

സംസ്ഥാനത്ത് കുറ്റവാളികളും ലോക്ഡൗണിലായതാണ് കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇപ്പോഴത്തെ കുറ്റകൃത്യ കണക്കുകള്‍ സ്വപ്നതുല്യമാണെന്ന് പൊലീസ് തന്നെ പറയുന്നു. ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല. രാജ്യത്തുടനീളം കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാര്യമായ കുറവ് വന്നിട്ടുണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കേരളത്തിന് നാലാം സ്ഥാനമാണ്. ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശ് ആണ്. റിപ്പോര്‍ട്ട് പ്രകാരം 60.2 ശതമാനമാണ് കേരളത്തിലെ ക്രൈം റേറ്റ്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ കേരളം മുന്നിലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Related post