• October 23, 2021

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്

 സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകളില്‍  തീരുമാനം ഇന്ന്

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.

എന്നാല്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ ഉണ്ടാവില്ലെന്നാണ് സൂചന. പൊതുഗതാതം അടക്കമുള്ള യാത്രകള്‍ക്കുള്ള വിലക്ക് ശക്തമായി തുടരും. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്കുള്ള യാത്ര അനുവദിക്കില്ല. അതിര്‍ത്തികളിലെ പരിശോധന ശക്തമായി തുടരും.

കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലകളിലായിരിക്കും പ്രധാനമായും ഇളവുകള്‍ ഉണ്ടാവുക.പരമ്പരാഗത വ്യവസായം, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേഖലകളില്‍ സുരക്ഷാക്രമീകരണങ്ങളോടെ ഇളവ് നല്‍കാന്‍ തടസ്സമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ കേരളത്തിലെ ഏഴുജില്ലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും.മറ്റിടങ്ങളില്‍ യാത്രക്ക് അടക്കം ചെറിയ ഇളവുകള്‍ ഉണ്ടായേക്കും.

Related post