• October 17, 2021

കോവിഡ് 19: മഹാരാഷ്ട്രയില്‍ പത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം

 കോവിഡ് 19: മഹാരാഷ്ട്രയില്‍ പത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം

മഹാരാഷ്ട്രയില്‍ പത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈ ധാരാവിയില്‍ ഇന്ന് അഞ്ച് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈ ബാന്ദ്രയില്‍ അതിഥി തൊഴിലാളികള്‍ തടിച്ചുകൂടാന്‍ കാരണമായി തെറ്റായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തകെനെതിരെ കേസെടുത്തു.

മുബൈയില്‍ ഒരു ആശുപത്രിയില്‍ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പുനെയില്‍ സോനവാനെ ആശുപത്രിയില്‍ കോവിഡ് സംശയത്തെ തുടര്‍ന്ന് 17 പേരെ നിരീക്ഷണത്തിലാക്കി. ധാരാവിയില്‍ 5 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ധാരാവിയില്‍ രോഗ ബാധിതരുടെ എണ്ണം ഇതോടെ 60 ആയി.

മുംബൈ നായേഴ്‌സ് ആശുപത്രിയില്‍ 29 കാരിയായ കോവിഡ് രോഗി ആത്മഹത്യ ചെയ്തു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ178 മരണവും 2500 ലധികം പേര്‍ക്ക് രോഗബാധയും ഉണ്ടായിട്ടുണ്ട്.

Related post