• November 27, 2021

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ പരിഗണിക്കും ആരോഗ്യമന്ത്രി

 കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ പരിഗണിക്കും ആരോഗ്യമന്ത്രി

പ്രവാസികള്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നു പറഞ്ഞത് സുരക്ഷ കണക്കിലെടുത്ത് ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്കു വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കാര്യത്തില്‍ കേന്ദ്രനിര്‍ദേശം കൂടി പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം ചര്‍ച്ച ചെയ്യും. ചാര്‍ട്ടേഡ് വിമാനയാത്രക്കാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം അതിനുശേഷമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തു ഇതുവരെ സമൂഹവ്യാപനമില്ല. മേയില്‍ സമ്പര്‍ക്കം വഴിയുള്ള രോഗബാധ കുറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ ഭയക്കേണ്ടതില്ല. കോവിഡ് ബാധയുള്ളവര്‍ വിമാനത്തില്‍ വരുന്നത് രോഗസാധ്യത കൂട്ടും. ഇതുകൊണ്ടാണ് നാട്ടിലേക്കു വരുന്നവരില്‍ കോവിഡ് പരിശോധന കര്‍ശനമാക്കിയത്. ആരോടും നാട്ടിലേക്കു വരരുത് എന്നു പറയുന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആത്മഹത്യകള്‍ നിര്‍ഭാഗ്യകരമാണ്. പിപിഇ കിറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു

Related post