• June 24, 2021

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കുവൈറ്റിലും നിര്‍ബന്ധം; പിസിആര്‍ ടെസ്റ്റ് സ്വന്തം ചിലവില്‍ നടത്തണം

 കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കുവൈറ്റിലും നിര്‍ബന്ധം; പിസിആര്‍ ടെസ്റ്റ് സ്വന്തം ചിലവില്‍ നടത്തണം

മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കുവൈറ്റ്. രാജ്യത്തേക്ക് വരുന്നതിന് നാലു ദിവസം മുന്‍പ് യാത്രക്കാരന്‍ സ്വന്തം ചെലവില്‍ ഇതിനായി പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം. കൂടാതെ കോവിഡില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറബിയില്‍ ആയിരിക്കണം തയ്യാറാക്കേണ്ടത്.

കുവൈത്തിലെത്തുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പിന് കൈമാറണം. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിതലയോഗത്തില്‍ ആരോഗ്യ മന്ത്രാലയമാണ് പുതിയ തീരുമാനം അറിയിച്ചത്. ഇത് നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനും ബന്ധപ്പെട്ട അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.

രാജ്യത്ത് നിന്നും പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ആവശ്യമായ രേഖകളോടെ യാത്രക്ക് പത്ത് ദിവസം മുന്‍പ് അപേക്ഷിക്കണം. യാത്രക്ക് അനുമതി ലഭിച്ച വ്യക്തിക്ക് വിദേശത്ത് നിന്നും കോവിഡ് ബാധിച്ചാല്‍ ചികിത്സാ ചെലവും തിരിച്ചു വരാനുള്ള ടിക്കറ്റ് ചെലവും സ്വയം വഹിക്കാമെന്നും സാമ്പത്തിക സഹായം തേടി സര്‍ക്കാരിനെ സമീപിക്കില്ലെന്നും വ്യക്തമാക്കി സമ്മത പത്രം നല്‍കിയിരിക്കണമെന്നും പ്രത്യേകം തയ്യാറാക്കിയ സര്‍ക്കുലറില്‍ പറയുന്നു.

Related post