• June 20, 2021

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു

 ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു

ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി മൂന്ന് ലക്ഷം കടന്നു. 63,61,000 ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 3,009 പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്.

അമേരിക്കയില്‍ മാത്രം ഇന്നലെ പുതിയതായി 21,000 കൊവിഡ് കേസുകളും 700ല്‍ അധികം മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. ബ്രസീലില്‍ ഏഴുന്നൂറില്‍ അധികം പേരാണ് കൊവിഡ് ബാധിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മരിച്ചത്. ലോകത്താകെ മരിച്ചവരുടെ എണ്ണം 3,77,148 ആയി.

Related post