• October 23, 2021

കോവിഡ് 19: രാജ്യത്ത് 51 പേര്‍ മരിച്ചു

 കോവിഡ്  19: രാജ്യത്ത്  51 പേര്‍ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം 51 പേര്‍ മരിച്ചു. 905 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 324 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9352 കടന്നു.

രാജസ്ഥാനില്‍ 93 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 897 കടന്നു. ഗുജറാത്തില്‍ പുതിയ 34 കേസ് കൂടി സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 572 ആയി. ജമ്മു കശ്മീരില്‍ 25 പേര്‍ക്ക് കൂടി രോഗം റിപ്പോര്‍ട്ട് ചെയ്തു. ജാ4ഖണ്ഡ്, മധ്യപ്രദേശ് ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്രക്ക് പിന്നാലെ ഡല്‍ഹിയിലും കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ കെ.ജി.എം.യു ആശുപത്രിയിലെ 65 ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. ആശുപത്രിയില്‍ 64 വയസ്സുള്ളയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഡല്‍ഹി ഗംഗ റാം ആശുപത്രിയിലെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഡല്‍ഹിയില്‍ നിയന്ത്രണ മേഖലയുടെ എണ്ണം 47 ആയി. ഉത്തര്‍പ്രദേശില്‍ 62 ഹോട്ട് സ്‌പോട്ടുകള്‍ കൂടി കണ്ടെത്തി. അരുണാചല്‍ പ്രദേശിലും ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടി. 982 പേര്‍ക്ക് രാജ്യത്ത് ഇതുവരെ രോഗം ഭേദമായി. കേരളത്തില്‍ നിന്ന് വയനാടും കോട്ടയവുമടക്കം കഴിഞ്ഞ 14 ദിവസത്തിനിടെ രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളില്‍ ഒരു കോവിഡ് കേസ് പോലും സ്ഥിരീകരിച്ചിട്ടില്ല.

Related post