• October 23, 2021

കോവിഡ് 19: മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം 3000 കടന്നു

 കോവിഡ് 19: മഹാരാഷ്ട്രയില്‍ രോഗ   ബാധിതരുടെ എണ്ണം 3000 കടന്നു

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. മരണം 194 ആയി. ഇന്നലെ മാത്രം 286 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ 3 പേരും പൂനെയില്‍ 4 പേരുമാണ് ഇന്നലെ മാത്രം മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്.

ഇന്നലെ 286 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇവയിലേറ്റവും കൂടുതല്‍ കേസുകള്‍ മുംബൈയിലാണ്. നൂറിലധികം കേസുകള്‍. പുനെയില്‍ 23ഉം. മുംബൈയില്‍ കണ്ടയ്ന്‍മെന്റ് സെന്ററുകള്‍ 438 ആയി.

കോവിഡ് സ്ഥിരീകരിച്ചയാള്‍ സന്ദര്‍ശിച്ച ആശുപത്രിയിലെ 62 ഗര്‍ഭിണികളെ നിരീക്ഷണത്തിലാക്കി. ബാന്ദ്ര റെയില്‍വേ സ്റ്റേഷനു മുന്നില്‍ അതിഥി തൊഴിലാളികള്‍ തടിച്ചുകൂടിയ സംഭവത്തില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത 9 പേരെ മൂന്ന് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 20 ആയി.

Related post