• October 16, 2021

കൊറോണ; ജാഗ്രത നിര്‍ദേശം ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ: തിരുവനന്തപുരം ജില്ലാ കലക്ടര്‍

 കൊറോണ; ജാഗ്രത നിര്‍ദേശം ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ: തിരുവനന്തപുരം ജില്ലാ കലക്ടര്‍

കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിക്ക് ഉത്തരവിട്ട് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. കോവിഡ്-19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലും ജനങ്ങള്‍ കൂട്ടം കൂടുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍, പൊതു പരിപാടികള്‍ എന്നിവയ്ക്ക് അന്‍പതില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരാന്‍ പാടില്ല. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഇക്കാര്യം ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന

കുറ്റമായി കണക്കാക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ നടപടി സ്വീകരിക്കണം. ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ രോഗലക്ഷണം കണ്ടെത്തിയാല്‍ അടിയന്തര സഹായം ലഭ്യമാക്കണം. വിദേശത്തുനിന്നും നാട്ടിലെത്തിയവര്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള ക്വാറന്റീന്‍ നിര്‍ദേശം ലംഘിക്കാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നിര്‍ദേശം ലംഘിക്കുന്നത് ദുരന്തനിവാരണ നിയമപ്രകാരം രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും അറിയിച്ചു.

Related post