• September 28, 2021

തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ 28 വരെ നീട്ടി

 തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ 28 വരെ നീട്ടി

തിരുവനന്തപുരം നഗരത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 28 വരെ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ലോക്ക്ഡൗണ്‍ തുടരാനാണ് നിര്‍ദ്ദേശം.

സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 91 ശതമാനവും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 222ല്‍ 203 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Related post