• November 27, 2021

വീട് തോറും കയറിയിറങ്ങി കോവിഡ് സര്‍വ്വേ ; നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

 വീട് തോറും കയറിയിറങ്ങി കോവിഡ് സര്‍വ്വേ ; നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 38 ജില്ലകളില്‍ വീടുകള്‍ തോറും കയറിയിറങ്ങി സര്‍വേ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീര്‍, കര്‍ണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സര്‍വേ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യമന്ത്രാലയം 45 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലെ കളക്ടര്‍മാരുമായും മറ്റ് ഉന്നതോദ്യോഗസ്ഥരുമായും റിവ്യൂ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് വിലയിരുത്താന്‍ ദുരന്ത നിവാരണ സമിതിയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. കൊവിഡ് വ്യാപനവും മരണവും പിടിച്ചുനിര്‍ത്താന്‍ ജില്ലാ അടിസ്ഥാനത്തില്‍ സമഗ്ര പദ്ധതി തയ്യാറാക്കാന്‍ പത്ത് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Related post