• June 20, 2021

ആശുപത്രി വിടാന്‍ തുടര്‍ച്ചയായി 2 പരിശോധനാ ഫലം നെഗറ്റീവ് ആകണമെന്നില്ല

 ആശുപത്രി വിടാന്‍ തുടര്‍ച്ചയായി 2 പരിശോധനാ ഫലം നെഗറ്റീവ് ആകണമെന്നില്ല

കോവിഡ് ബാധിതർ ആശുപത്രി വിടുന്നതിനു പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തുടർച്ചയായി 2 പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണമെന്ന നിബന്ധന പിൻവലിച്ചു. ലക്ഷണങ്ങളില്ലാത്ത രോഗികൾ പോസിറ്റീവ് ആയി 10–ാം ദിവസം പരിശോധന നടത്തി നെഗറ്റീവ് ആയാൽ ആശുപത്രി വിടാം. രോഗലക്ഷണങ്ങളുള്ളവർക്കു 14 ദിവസത്തിനു ശേഷം നെഗറ്റീവ് ആയാൽ ആശുപത്രി വിടാം.

ലോകാരോഗ്യ സംഘടന, ഐസിഎംആർ എന്നിവയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു മാർഗരേഖ പുതുക്കിയത്. രോഗലക്ഷണങ്ങളില്ലാത്തവർക്കും നേരിയ രോഗലക്ഷണങ്ങളുള്ളവർക്കും (കാറ്റഗറി എ) കോവിഡ് പോസിറ്റീവ് ആയി 10–ാം ദിവസം തുടർപരിശോധന നടത്താം. രോഗലക്ഷണങ്ങളില്ലാത്തവർക്കു നെഗറ്റീവ് ആയാൽ ആശുപത്രി വിടാം. നേരിയ രോഗലക്ഷണങ്ങളുള്ളവർക്കു ഫലം നെഗറ്റീവാണെങ്കിൽ, രോഗലക്ഷണങ്ങൾ ആരംഭിച്ച് 14 ദിവസം പൂർത്തിയാവുകയും 3 ദിവസമായി രോഗലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്താൽ ഡിസ്ചാർജ്.

സാമാന്യം രോഗലക്ഷണങ്ങളുള്ളവർക്കും (കാറ്റഗറി ബി), തീവ്രരോഗലക്ഷണങ്ങളുള്ളവർ, മറ്റു ഗുരുതരരോഗമുള്ളവർ, അവയവമാറ്റത്തിനു വിധേയരായവർ (കാറ്റഗറി സി) എന്നിവർക്കും കോവിഡ് പോസിറ്റീവ് ആയി 14–ാം ദിവസമാണ് തുടർപരിശോധന. ഫലം നെഗറ്റീവാണെങ്കിൽ, രോഗലക്ഷണങ്ങൾ ആരംഭിച്ച് 14 ദിവസം പൂർത്തിയാവുകയും 3 ദിവസമായി രോഗലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്താൽ, കാറ്റഗറി ബിയിലുള്ളവർക്ക് ഡിസ്ചാർജ്. കാറ്റഗറി സിയിലുള്ളവർക്ക് മികച്ച ആരോഗ്യസ്ഥിതിയാണെങ്കിൽ മാത്രം ഡിസ്ചാർജ്.

എല്ലാ വിഭാഗക്കാർക്കും തുടർപരിശോധാഫലം പോസിറ്റീവാണെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന. ആശുപത്രി വിടുന്ന എല്ലാവർക്കും തുടർന്ന് 7 ദിവസം അനാവശ്യ യാത്രാ, സമ്പർക്ക വിലക്കും വിശ്രമവും

Related post