• November 27, 2021

കൊവിഡ് ടെസ്റ്റ് മാര്‍ഗനിര്‍ദേശം പുതുക്കി ഐസിഎംആര്‍

 കൊവിഡ് ടെസ്റ്റ് മാര്‍ഗനിര്‍ദേശം പുതുക്കി ഐസിഎംആര്‍

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ കൊവിഡ് ടെസ്റ്റ് പരിശോധന നടത്തേണ്ടവരുടെ പട്ടികയില്‍ ഭേദഗതി വരുത്തി ഐസിഎംആര്‍. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സെക്യൂരിറ്റി ജീവനക്കാര്‍, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിയവരെ ആദ്യം ടെസ്റ്റ് ചെയ്യണമെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇത് കൂടാതെ ചെക്ക് പോയിന്റുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍, എയര്‍പോര്‍ട്ട് സ്റ്റാഫ്, ബസ് ഡ്രൈവര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരില്‍ ലക്ഷണം കാണിക്കുന്ന മുറയ്ക്ക് ടെസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം. ആരോഗ്യ പ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മടങ്ങിവരുന്ന കുടിയേറ്റക്കാര്‍ എന്നിവര്‍ക്ക് പുറമേയാണ് ഈ ടെസ്റ്റ് പരിശോധന.

ആരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ കോവിഡ് ടെസ്റ്റിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ വഴിയോര പച്ചക്കറി കച്ചവടക്കാരെ ഉള്‍പ്പെടുത്തിയത് വലിയ ഒരു നീക്കമാണ്. കോവിഡ് എത്രത്തോളം വ്യാപകമായി എന്നതിന്റെ സൂചനയാണ് ഐസിഎംആറിന്റെ കോവിഡ് ടെസ്റ്റിങ് പട്ടികയില്‍ പുതുതായുണ്ടായ മാറ്റം ചൂണ്ടിക്കാണിക്കുന്നത്.

Related post