• June 15, 2021

സംസ്ഥാനത്ത് കോവിഡ് ചികിത്സ സൗജന്യമായി തന്നെ തുടരും :ആരോഗ്യമന്ത്രി

 സംസ്ഥാനത്ത് കോവിഡ് ചികിത്സ സൗജന്യമായി തന്നെ തുടരും :ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ക്കുള്ള ചികിത്സാ സൗജന്യമായി തുടരുമെന്ന് ആരോഗ്യ മന്ത്രി. കോവിഡ് ചികിത്സക്ക് സര്‍ക്കാര്‍ വലിയ തുകയാണ് ചെലവാക്കുന്നത്. രോഗനിര്‍ണയ പരിശോധനയ്ക്ക് മാത്രം 4000രൂപയാണ് ചെലവ്. ഇപ്പോള്‍ തിരികെ എത്തുന്നവരില്‍ ഭൂരിഭാഗവും രോഗബാധ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ്. കോവിഡോ ഇതര രോഗങ്ങളോ ബാധിച്ച് അവശനിലയിലാണ് പലരും എത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഏഴിന് ശേഷം സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. എന്നാല്‍, സമ്പര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച സംസ്ഥാനത്ത് വളരെ കുറവാണ് ആരോഗ്യ മന്ത്രി പറഞ്ഞു.

Related post