• June 15, 2021

കൊവിഡിന് മരുന്ന് കണ്ടെത്തി ഇന്ത്യന്‍ കമ്പനി

 കൊവിഡിന് മരുന്ന് കണ്ടെത്തി ഇന്ത്യന്‍ കമ്പനി

കൊവിഡിന് മരുന്നുമായി ഇന്ത്യന്‍ കമ്പനി ഗ്ലെന്‍മാര്‍ക്ക്. ഫാവിഫ്ളൂവെന്ന പേരിലാണ് മരുന്ന് ഇറങ്ങുന്നത്. രാജ്യത്തെ മൂന്ന് പ്രമുഖ ആശുപത്രിയില്‍ രോഗികളുടെ അനുമതിയോടെ നടത്തിയ പരീക്ഷണം വിജയിച്ചതോടെയാണ് മരുന്ന് വില്‍പനയ്ക്ക് അനുമതി ലഭിച്ചത്. കേന്ദ്ര ഡ്രഗ്സ് ആന്‍ഡ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതിയോടെയാണ് പരീക്ഷണം നടത്തിയത്.

നിലവില്‍ ചൈനയും ജപ്പാനും പകര്‍ച്ചപ്പനിക്കെതിരെ ഫാവിപിരാവിന്‍ എന്ന മരുന്നാണ് ഉപയോഗിക്കുന്നത്. മറ്റുഅസുഖങ്ങള്‍ ഇല്ലാത്തവരിലാണ് ഫാവിഫ്ളൂ ഫലപ്രദമാകുന്നത്. മെഡിക്കല്‍ സ്റ്റോറുകളിലടക്കം മരുന്ന് ലഭ്യമാകുമെങ്കിലും ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് കിട്ടില്ല. ഒരു ഗുളികയ്ക്ക് 103രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

Related post