• June 18, 2021

24 മണിക്കൂറിനിടെ രാജ്യത്ത് 2003 മരണം, 10974 പുതിയ രോ​ഗികൾ

 24 മണിക്കൂറിനിടെ രാജ്യത്ത് 2003 മരണം, 10974 പുതിയ രോ​ഗികൾ

‌കോവിഡ് 19 വൈറസ് രോ​ഗബാധ ഇന്ത്യയിൽ പിടി മുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2003 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,903 ആയി ഉയർന്നു.

എന്നാൽ ഒരു ദിവസം ഇത്രയും അധികം മരണം റിപ്പോർട്ട് ചെയ്യാൻ കാരണം നേരത്തെ രേഖപ്പെടുത്താതെ പോയ മരണങ്ങളുടെ കണക്ക് കൂടി കൂട്ടിച്ചേർത്തതാണെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലെ മാത്രം 1328 മരണമാണ് ചെവ്വാഴ്ചത്തെ കണക്കിൽ ഉൾപ്പെടുത്തിയത്. ഈ കണക്കുകളുടെ അടിസ്ഥാനത്ത് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത രാജ്യമായി ഇന്ത്യ മാറി.

കഴിഞ്ഞ ദിവസം 10974 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 354065 ആയി.

Related post