• November 27, 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 16,922 പുതിയ കേസുകൾ; 418 മരണം

 രാജ്യത്ത് 24 മണിക്കൂറിനിടെ 16,922 പുതിയ  കേസുകൾ; 418 മരണം

കോവിഡ് 19 രോ​ഗവ്യാപനം ഇന്ത്യയിൽ ഉയർന്നു കൊണ്ടിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്.

ഇന്നലെ മാത്രം 418 രോഗികൾ മരണത്തിനു കീഴടങ്ങി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,73,105 ആയി. ഇതിൽ 1,86,514 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,71,697 പേർ രോഗമുക്തരായി. ആകെ മരണം 14,894.

രോഗവ്യാപനം കൂടുന്ന മഹാരാഷ്ട്രയിൽ ബുധനാഴ്ച 208 പേർ കൂടി മരിച്ചു. 3890 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഇതുവരെയുള്ള ഉയർന്ന രോഗി സംഖ്യയാണിത്.

Related post