• June 15, 2021

സംസ്ഥാനത്ത് 40 പേര്‍ക്ക് കൂടി കൊവിഡ്

 സംസ്ഥാനത്ത് 40 പേര്‍ക്ക് കൂടി കൊവിഡ്

ഇന്ന് സംസ്ഥാനത്ത് 40 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറയിച്ചു. 10 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3 വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പോസറ്റീവ്.

പോസറ്റീവ് ആയവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നവരാണ്.തമിഴ്‌നാട്ടില്‍ നിന്നും 5 പേര്‍ , തെലങ്കാന ഒന്ന്, ഡല്‍ഹി മൂന്ന്, ആന്ധ്ര കര്‍ണാടക, ഉത്തര്‍പ്രദേശ് ഒരോരുത്തര്‍ വീതം വിദേശത്തുനിന്നും ഒമ്പത് പേര്‍ , സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ എന്നിങ്ങനെയാണ് രോഗം പുതുതായി വന്നത്.ഇതുവരെ 1044 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 445 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

1007832 പേരാണ് നിരീക്ഷണത്തില്‍. വീടുകളില്‍ 106940 പേരുണ്ട്. 892 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 229 പേരെ ആശുപത്രിയിലാക്കി. 58866 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.56558 എണ്ണം രോഗമില്ല എന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 9095 സാമ്പിള്‍ ശേഖരിച്ചു. അതില്‍ 8541 രോഗമില്ല എന്ന്ഉറപ്പാക്കി. 81 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇന്ന് പുതുതായി 13 ഹോട്ട്സ്പോട്ടുകൾ വന്നു. പാലക്കാട് 10, തിരുവനന്തപുരം 3 എന്നിവയാണ് പുതുതായി വന്നത്

Related post