• October 22, 2021

മഹാരാഷ്ട്രയും തമിഴ്‌നാടും ആശങ്കയില്‍ ; കേരളം അതിജീവിക്കുന്നു

 മഹാരാഷ്ട്രയും തമിഴ്‌നാടും ആശങ്കയില്‍ ; കേരളം അതിജീവിക്കുന്നു

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് 19 ഇന്ത്യയേയും ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ് കൊവിഡ് 19 എന്ന് തോന്നി തുടങ്ങി. കോവിഡിനെ നേരിടാന്‍ ഇരട്ടിശക്തിയില്‍ പൊരുതുകയാണ് ഇന്ത്യന്‍ ജനത. മാര്‍ച്ച് ആദ്യ വാരങ്ങളിലാണ് ഏറ്റവും അധികം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും അധികം പോസ്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്ന് കേരളം ആയിരുന്നു. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയും.

തമിഴ്‌നാട് ഈ ലിസ്റ്റില്‍ ആദ്യ അഞ്ചില്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. തമിഴ്‌നാടിന്റേയും മഹാരാഷ്ട്രയുടേയും കാര്യങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ കേരളം ഇപ്പോള്‍ അതിജീവിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെടുത്തുന്ന വര്‍ധനവ് ഇല്ല.

തമിഴ്‌നാട്ടില്‍ 69 പേര്‍ക്ക് ആണ് ഇന്ന് മാത്രം കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 760 ആയി. 5099 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 150 ആയി ഉയര്‍ന്നു. ഇതില്‍ ഇന്ന് മരിച്ചത് 13 പേരാണ്. 419 പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

Related post