• October 23, 2021

കൊവിഡ് വ്യാപനം 40 ശതമാനം കുറഞ്ഞു: കേന്ദ്രആരോഗ്യ മന്ത്രാലയം

 കൊവിഡ് വ്യാപനം 40 ശതമാനം കുറഞ്ഞു:  കേന്ദ്രആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ 40 ശതമാനം കുറവ് വന്നതായി കേന്ദ്രആരോഗ്യ മന്ത്രാലയം. രോഗബാധിതരുടെ എണ്ണം ഇരട്ടിയാവുന്നത് 6.2 ദിവസത്തില്‍ ഒരിക്കല്‍ ആയി കുറഞ്ഞു. രോഗം ഭേദമാവുന്നവര്‍ 13 ശതമാനത്തില്‍ കൂടുതല്‍ ആയി. മധ്യപ്രദേശ് രാജ്യത്തിന്റെ കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആയി മാറുകയാണ്. 28 ലക്ഷം പേരാണ് അവിടെ നിരീക്ഷണത്തില്‍ ഉള്ളത്. മഹാരാഷ്ട്ര ഇപ്പോഴും തീവ്രബാധിത മേഖലയായി തുടരുകയാണെങ്കിലും രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവ് വന്നിട്ടുണ്ട്. ഇന്നലെ 7 പേരാണ് മരിച്ചത്, അതില്‍ 5പേര്‍ മുംബൈ നഗരത്തില്‍ ആണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ 300 ഓളം രോഗികള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന നിലയില്‍ നിന്നും ഇപ്പോള്‍ അത് 100 ആയി കുറഞ്ഞിരിരിക്കുകയാണ്. രാജ്യ വ്യാപകമായി ഉടന്‍ 5 ലക്ഷം പരിശോധന കിറ്റുകള്‍ കൂടി എത്തിക്കും.

Related post