• June 18, 2021

കോവിഡ് വാക്‌സിന്‍ ;160 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് യു.എസ്

 കോവിഡ് വാക്‌സിന്‍ ;160 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് യു.എസ്

വാക്‌സിന്‍ വികസനത്തിനായി അമേരിക്ക 160 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് യു.എസ്. കോവിഡ് വാക്‌സിന്‍ വികസനം ത്വരിതപ്പെടുത്താനുള്ള ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡില്‍ ഉള്‍പ്പെടുത്തിയാണ് ഇത്രയും വലിയ തുക ബയോടെക് കമ്ബനിയായ നോവാ വാക്‌സിന് വാക്‌സിന്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനും നല്‍കിയത്.

ഇതു കൂടാതെ കോവിഡ് രോഗ ചികിത്സയ്ക്കായുള്ള മരുന്നിന് 45 കോടി ഡോളറിന്റെ ധനസഹായം റെജിനെറോണ്‍ കമ്ബനിക്കും യുഎസ് നല്‍കുന്നുണ്ട്.ആരോഗ്യവകുപ്പും പ്രതിരോധ വകുപ്പുമായുണ്ടാക്കിയ കരാര്‍ പ്രകാരം 10കോടി വാക്‌സിന്‍ ഡോസുകള്‍ ഡിസംബറോടെ വിതരണം ചെയ്യുമെന്നാണ് നോവാവാക്‌സ് സമ്മതിച്ചിരിക്കുന്നത്.

Related post