• June 20, 2021

കൊവിഡ് വാക്സിന്‍ പരീക്ഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി ഐസിഎംആര്‍

 കൊവിഡ് വാക്സിന്‍ പരീക്ഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി ഐസിഎംആര്‍

ഇന്ത്യയില്‍ നടക്കുന്ന വാക്സിന്‍ പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി ഐസിഎംആര്‍. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഫാസ്റ്റ് ട്രാക്കില്‍ ചെയ്തുതീര്‍ക്കാനാണ് ഐസിഎംആറിന്റെ നിര്‍ദേശം. ഏറ്റവും മുന്‍തൂക്കം നല്‍കുന്ന പ്രൊജക്ടുകളില്‍ ഒന്നാണ് വാക്സിന്റെത്. ഭാരത് ബയോടെക്കിനോടാണ് ഐസിഎംആറിന്റെ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

പരീക്ഷണത്തിനായുള്ള ആളുകളുടെ എന്റോള്‍മെന്റ് ഈ മാസം ആദ്യം തന്നെ തുടങ്ങണമെന്നും ഇന്‍സ്റ്റ്യൂട്ടുകളോട് ഐസിഎംആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയ വൈറസ് വകഭേദം ഉപയോഗിച്ചാണ് ഭാരത് ബയോടെക്കിന്റെ വാക്സിന്‍ പരീക്ഷണം. ആഗസ്റ്റ് 15നകം വാക്സിന്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗത്തിനായി സജ്ജമാക്കണമെന്നും ഐസിഎംആര്‍.

Related post