• October 22, 2021

കൊവിഡ് ; ലോകത്ത് രോഗബാധിതര്‍ 18.5 ലക്ഷം ,മരണസംഖ്യ 1,14,000 കടന്നു

 കൊവിഡ് ;     ലോകത്ത്  രോഗബാധിതര്‍ 18.5 ലക്ഷം ,മരണസംഖ്യ 1,14,000 കടന്നു

ലോകത്ത് കോവിഡ് മരണം ഒരു ലക്ഷത്തി പതിനാലായിരം കവിഞ്ഞു. ആകെ രോഗബാധിതരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു. രോഗം അതിവേഗം പടരുന്ന അമേരിക്കയില്‍ ഇരുപത്തിരണ്ടായിരത്തിലധികം പേര്‍ മരിക്കുകയും അഞ്ചര ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

210 രാജ്യങ്ങളിലായി 18,53,155 പേര്‍ക്കാണ് ഇതു വരെ കൊവിഡ് സ്ഥിരീകരിച്ചത്. ലോകമാകെ 50,853 പേരാണ് വൈറസ് സ്ഥിരീകരിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 4,23,625 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 24 മണിക്കൂറിനിടെ 69,540 പേര്‍ക്ക് കൊവിഡ് റിപോര്‍ട്ട് ചെയ്തു. ഇതില്‍ 25,568 കേസുകളും അമേരിക്കയിലാണ് സ്ഥിരീകരിച്ചത്.അമേരിക്കയില്‍ ദിനം പ്രതി മരണസംഖ്യ കൂടുകയാണ്.ഇന്നലെ മാത്രം ഇവിടെ മരിച്ചത് 1,528 പേരാണ്.

സ്പെയിനില്‍ 17,209 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചപ്പോള്‍ 1.66 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ 1.32 ലക്ഷം പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 14,393 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ചൈനയില്‍ ഒരിടവേളക്കു ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്നലെ മാത്രം 99 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി അറുപത്താറായിരവും മരണസംഖ്യ പതിനേഴായിരവും കവിഞ്ഞു. ഇരുപതിനായിരത്തോളം പേര്‍ മരിച്ച ഇറ്റലിയിലും സ്ഥിതി സങ്കീര്‍ണമാണ്.

Related post