• October 23, 2021

കൊവിഡ് 19: മരണം 88,000 കടന്നു

 കൊവിഡ് 19:  മരണം 88,000 കടന്നു

ലോകത്ത് കൊവിഡ് മരണം 88,000 കടന്നു. രോഗബാധിതരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 3,29,684 പേര്‍ക്ക് രോഗം ഭേദമായി.

ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. നാല് ലക്ഷത്തി ഇരുപത്തിയേഴായിരത്തി മുന്നൂറ്റി നാല്‍പ്പത്താറ് പേരാണ് ഇവിടെ രോഗബാധയേറ്റ് നിരീക്ഷണത്തില്‍ കഴിയുന്നത്. മരണനിരക്കിലും അമേരിക്ക തന്നെയാണ് മുന്നില്‍. 24 മണിക്കൂറിനിടെ മാത്രം 1837 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു മലയാളികളും ഉള്‍പ്പെടുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം അറുപതിനായിരത്തിലേറെ പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ബ്രിട്ടണില്‍ 24 മണിക്കൂറിനിടെ 938 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 7097 ആയി. ഇറ്റലിയില്‍ കൊവിഡ് മരണം 17,669 ആയി. 24 മണിക്കൂറിനടെ 542 പേരാണ് മരിച്ചത്. 1,39,422 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത് ചൈനയിലെ വുഹാനില്‍ 73 ദിവസത്തിന് ശേഷം ലോക്ക്ഡൗണ്‍ പൂര്‍ണമായും നീക്കി.

Related post