• October 21, 2021

കോവിഡ് : മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി മരിച്ചു ; രാജ്യത്ത് എട്ട് മരണം

 കോവിഡ് : മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി മരിച്ചു ; രാജ്യത്ത് എട്ട് മരണം

കോവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചുള്ള മരണം എട്ടായി. പാര്‍ലമെന്റ് സമ്മേളനം ഇന്നത്തോടെ നിര്‍ത്തിയേക്കും. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 400 കടന്നു.

411പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 89 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. കോവിഡ് 19 വ്യാപനം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭ അധ്യക്ഷന്‍ യോഗം വിളിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ 31 വരെ ഒല ഊബര്‍ സര്‍വീസ് നിര്‍ത്തിവച്ചു.

Related post