• October 22, 2021

കൊവിഡ് വ്യാപനം തടയാന്‍ ജില്ലകളടയ്ക്കണമോ എന്ന തീരുമാനം ഇന്ന്

 കൊവിഡ് വ്യാപനം തടയാന്‍ ജില്ലകളടയ്ക്കണമോ  എന്ന തീരുമാനം ഇന്ന്

കോവിഡ് വ്യാപനം തടയാന്‍ പത്ത് ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും. കാസര്‍കോടിനു പുറമെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്രനിര്‍ദേശം. മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഇന്ന് തീരുമാനമെടുക്കുമെന്ന് ഞായറാഴ്ച മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവില്‍ കാസര്‍കോട് ജില്ല മാത്രമാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി അടച്ചിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു

കാസര്‍കോടിനു പുറമെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്രനിര്‍ദേശം. മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഇന്ന് തീരുമാനമെടുക്കുമെന്ന് ഞായറാഴ്ച മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Related post