• October 16, 2021

കൊറോണ; തമിഴ്‌നാട്ടില്‍ ആദ്യ മരണം, രാജ്യത്ത് ആകെ മരണം 12 ആയി

 കൊറോണ; തമിഴ്‌നാട്ടില്‍ ആദ്യ മരണം, രാജ്യത്ത് ആകെ മരണം 12 ആയി

കൊവിഡ് 19 ബാധിച്ച് തമിഴ്നാട്ടില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മധുരയിലെ രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 54 കാരനാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇയാള്‍ക്ക് ഇന്നലെയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. നേരത്തെ ചൊവ്വാഴ്ച മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഓരോരുത്തര്‍കൂടി കൊറോണ ബാധിച്ച് മരിച്ചിരുന്നു. മുംബൈയില്‍ 65-കാരനാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

രാജ്യത്ത് ഇതുവരെ 519 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 40 പേര്‍ സുഖംപ്രാപിച്ചു. 470 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രാജ്യത്ത് 103 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Related post