• October 23, 2021

നാവിക സേനയിലും കൊവിഡ്

 നാവിക സേനയിലും കൊവിഡ്

രാജ്യത്ത് ആദ്യമായി നാവിക സേനയിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുംബൈയിലാണ് 15 നാവികസേന അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ നാവിക കമാന്റിന്റെ കീഴിലുള്ള ഐ എന്‍ എസ് അങ്കറെയിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇവിടെ 15 മുതല്‍ 20വരെ നാവികര്‍ക്ക് രോഗബാധ ഉണ്ടായതായാണ് വിവരം. ഇവര്‍ എല്ലാവരും ഒരുമിച്ച് ജോലി ചെയ്യുന്നവര്‍ ആണെങ്കിലും എവിടെ നിന്നാണ് രോഗബാധ ഉണ്ടായത് എന്ന് വ്യക്തമല്ല. മുന്‍പ് അമേരിക്കയുടെയും, ഫ്രാന്‍സിന്റെയും വിമാനവാഹിനി കപ്പലുകളില്‍ നാവികര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

Related post