• October 22, 2021

സംസ്ഥാനത്ത് ആറുപേര്‍ക്ക് കൂടി കൊവിഡ്- 19

 സംസ്ഥാനത്ത് ആറുപേര്‍ക്ക് കൂടി കൊവിഡ്- 19

സംസ്ഥാനത്ത് ഇന്ന് ആറുപേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് കൊവിഡ് സ്ഥീരികരിച്ചത്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതോടെ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 165 ആയി. തിരുവനന്തപുരത്ത് ഒരാള്‍ക്കും കോട്ടയത്ത് രണ്ടുപേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കും ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് രോഗം ഭേദമായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ന് കുറവുണ്ടായിട്ടുണ്ടെങ്കിലും ജാഗ്രതപാലിക്കുന്നതില്‍ അലംഭാവമുണ്ടാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related post