• June 18, 2021

സി.പി.ഐ.എം നേതാവ് പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു

 സി.പി.ഐ.എം നേതാവ് പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു

സി.പി.ഐ.എം നേതാവ് പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു. ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ പ്രതിയായിരുന്ന കുഞ്ഞനന്തന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യമെടുത്തായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ടി.പി കേസിലെ 13ാം പ്രതിയാണ് പി കെ കുഞ്ഞനന്തന്‍.സി.പി. െഎ.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്.

Related post