• June 15, 2021

സില്‍വര്‍ ജൂബിലി തട്ടിപ്പ് ; വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

 സില്‍വര്‍ ജൂബിലി തട്ടിപ്പ് ; വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം എസ്.എന്‍ കോളേജ് സില്‍വര്‍ ജൂബിലി തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം. ഇതിനു ക്രൈംബ്രാഞ്ച് ഡയറക്ടര്‍ അനുമതി നല്‍കി. കൊല്ലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നുതന്നെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന.

കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിനായി 1997-98 കാലഘട്ടത്തില്‍ പിരിച്ച 1,02,61,296 രൂപയില്‍ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2004-ല്‍ കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജൂണ്‍ 22 ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ വെള്ളാപ്പള്ളി നടേശന്റെ മൊഴി കൊല്ലം ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയിരുന്നു.

Related post