• June 20, 2021

കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് കാരണം രാഹുല്‍ ഗാന്ധിയുടെ അസൂയ: ബി.ജെ.പി നേതാവ് ഉമ ഭാരതി

 കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് കാരണം രാഹുല്‍ ഗാന്ധിയുടെ അസൂയ: ബി.ജെ.പി നേതാവ് ഉമ ഭാരതി

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം രാഹുല്‍ ഗാന്ധിയുടെ അസൂയയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഉമ ഭാരതി. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് സംഭവിക്കുന്ന തിരിച്ചടിക്ക് കാരണം രാഹുലാണ്. യുവനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവരോട് രാഹുലിനുള്ള സമീപനമാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ഉമ ഭാരതിയുടെ ആരോപണം.

പാര്‍ട്ടിയില്‍ യുവ നേതാക്കള്‍ മുന്നോട്ടുവരാന്‍ രാഹുല്‍ അനുവദിക്കുന്നില്ല. സച്ചിനും ജ്യോതിരാദിത്യ സിന്ധ്യയും കഴിവുള്ള നേതാക്കളാണ്. രണ്ട് പേരും എന്റെ മരുമക്കളെപ്പോലെയാണ്. സച്ചിന്‍ ബി.ജെ.പിയിലേക്ക് വന്നാല്‍ ഞങ്ങള്‍ കൂടുതല്‍ സന്തുഷ്ടരാകും. സച്ചിനെപ്പോലുള്ള നേതാക്കള്‍ക്ക് അവസരം നല്‍കിയാല്‍ ആരും തന്നെ ശ്രദ്ധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി കരുതുന്നു. ഇരുവരും യുവതലമുറയുടെ നേതാക്കളാകുമെന്നും ഉമ ഭാരതി കൂട്ടിച്ചേര്‍ത്തു.

Related post