• May 13, 2021

ഇന്‍സ്റ്റഗ്രാമിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

 ഇന്‍സ്റ്റഗ്രാമിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ 20 കോടി ഫോളോവേഴ്‌സുമായി റെക്കോഡിട്ട് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആദ്യമായിട്ടാണ് ഒരു വ്യക്തിക്ക് ഇത്രയും ഫോളോവേഴ്‌സുണ്ടാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഒരോ സ്പോണ്‍സേര്‍ഡ് പോസ്റ്റിനും ക്രിസ്റ്റ്യാനോക്ക് ലഭിക്കുന്നത് ഏഴു കോടിയാണ്. ഒരു വര്‍ഷം 378 കോടിയോളം രൂപയാണ് ഇത്തരത്തില്‍ താരത്തിന് ലഭിക്കുന്നത്. യുവന്റസ് ക്ലബ്ബ് പ്രതിഫലത്തില്‍ നല്‍കുന്ന തുകയെക്കാള്‍ കൂടുതലാണിത്.

നടിയും ഗായികയുമായ അമേരിക്കക്കാരി അരിയാന ഗ്രാന്‍ഡെ(17 കോടി)യാണ് രണ്ടാം സ്ഥാനത്ത്. 14.8 കോടി ഫോളോവേഴ്‌സുമായി അര്‍ജന്റീന താരം ലയണല്‍ മെസ്സി എട്ടാം സ്ഥാനത്തും ബ്രസീല്‍ താരം നെയ്മര്‍ (13.2 കോടി) പത്താം സ്ഥാനത്തുമാണ്.

Related post