• July 31, 2021

ക്രിസ്റ്റിയാനോയ്ക്ക് ഹാട്രിക്; എതിരില്ലാത്ത 4 ഗോളിന് യുവന്റസിന് ജയം

 ക്രിസ്റ്റിയാനോയ്ക്ക് ഹാട്രിക്; എതിരില്ലാത്ത 4 ഗോളിന് യുവന്റസിന് ജയം

ഇറ്റാലിയന്‍ സെരി എ ലീഗ് ഫുട്‌ബോളില്‍ ക്ലാഗിയാരിക്കെതിരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക് നേടി. മിന്നും പ്രകടനത്തിലൂടെയാണ് ക്രിസ്റ്റിയാനോ 2020ന് തുടക്കം കുറിച്ചത്.

Juventus’ Portuguese forward Cristiano Ronaldo celebrates during the Italian Serie A football match Juventus vs Cagliari on January 6, 2020 at the Juventus Allianz stadium in Turin. (Photo by Marco Bertorello / AFP) (Photo by MARCO BERTORELLO/AFP via Getty Images)

രണ്ടാം പകുതിലായിരുന്നു റൊണാള്‍ഡോയുടെ ഹാട്രിക് പിറന്നത്. 49, 67, 82 മിനുറ്റുകളിലെ റോണോയുടെ തകര്‍പ്പന്‍ പ്രകടനം ആരാധകരെ ആവേശത്തിലാക്കി. ഹിഗ്വെയിനാണ്(81) മറ്റൊരു ഗോള്‍ സ്‌കോറര്‍. റൊണോയുടെ അസിസ്റ്റന്റിലാണ് ഹിഗ്വയിന്റെ ഗോളും പിറന്നത്.
എതിരില്ലാത്ത് 4 ഗോളിനാണ് യുവ്ന്റസ് വിജയം നേടിയത് .തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവന്റസ് നിരയെ നേരിടാന്‍ കാഗ്ലിയാരി ഡിഫന്റര്‍മാര്‍ നന്നെ പാടുപ്പെട്ടു.

TURIN, ITALY – JANUARY 06: Cristiano Ronaldo of Juventus rounds Robin Olsen of Cagliari during the Serie A match between Juventus and Cagliari Calcio at Allianz Stadium on January 6, 2020 in Turin, Italy. (Photo by Chris Ricco/Getty Images)

തകര്‍പ്പന്‍ വിജയത്തോടെ യുവെയ്ക്ക് 18 കളിയില്‍ 45 പോയിന്റായി. ഇന്റര്‍ മിലാനാണ് (42) രണ്ടാം സ്ഥാനത്ത്. 13 ന് എഎസ് റോമയുമായാണ് യുവന്റസിന്റെ അടുത്ത മത്സരം.

Related post