• May 15, 2021

കൊറോണയ്‌ക്കെതിരെ റോണോയുടെ ‘ഫ്രീ’കിക്ക് ഓഫ് സൈഡ്

 കൊറോണയ്‌ക്കെതിരെ റോണോയുടെ ‘ഫ്രീ’കിക്ക് ഓഫ് സൈഡ്

പോര്‍ച്ചുഗലിലെ വിവിധ നഗരങ്ങളിലുള്ള തന്‌റെ നക്ഷത്ര ഹോട്ടലുകള്‍ ആശുപത്രികളാക്കാന്‍ ഒരുങ്ങുകയാണ്. ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന വാര്‍ത്ത വ്യാജം. അത്തരം ഒരു നീക്കം തല്‍ക്കാലം ഇല്ലെന്നും പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

രാജ്യതലസ്ഥാനമായ ലിസ്ബണ്‍ ഫുഞ്ചാല തുടങ്ങിയ നഗരങ്ങളിലെ ‘പെസ്റ്റാന CR7’ ഹോട്ടലുകള്‍ ആശുപത്രികളാക്കാന്‍ ഒരുങ്ങുകയാണ് എന്നായിരുന്നു വാര്‍ത്ത. മെഡിക്കല്‍ സംഘത്തിന്‌റെയും രോഗികളുടേയും ചെലവുകളെല്ലാം റൊണാള്‍ഡോ വഹിക്കും എന്നും വാര്‍ത്തയിലുണ്ടായിരുന്നു.

സ്‌പെയിനിലേയും പോര്‍ച്ചുഗലിലേയും മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. പോര്‍ച്ചുഗലില്‍ ഇതുവരെ 169 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെങ്കിലും ഇതുവരെ മരണം റിപ്പോര്‍ട്ട ചെയ്തിട്ടില്ല.

Related post