• May 15, 2021

ഫിദല്‍ കാസ്ട്രോയ്ക്ക് ശേഷം മാനുവല്‍ മരേരോ ക്രൂസ്; 43വര്‍ത്തിനിപ്പുറം ക്യൂബയ്ക്ക് പ്രധാനമന്തി

 ഫിദല്‍ കാസ്ട്രോയ്ക്ക് ശേഷം മാനുവല്‍ മരേരോ ക്രൂസ്; 43വര്‍ത്തിനിപ്പുറം ക്യൂബയ്ക്ക് പ്രധാനമന്തി

നാല് പ്തിറ്റാണ്ടിനിപ്പുറം ശേഷം ക്യൂബയില്‍ പ്രധാനമന്ത്രിയെ നിയമിച്ചു. ടൂറിസം മന്ത്രി മാനുവല്‍ മരേരോ ക്രൂസിനെയാണ് പ്രസിഡന്റ് മിഖായേല്‍ ഡയാസ് കാനല്‍ പ്രധാനമന്ത്രിയായി നിയമിച്ചത്. 1976-ന് ശേഷം ആദ്യമായാണ് ക്യൂബയില്‍ പ്രധാനമന്ത്രി നിയമനം നടക്കുന്നത്. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി പൊളിറ്റ്ബ്യൂറോയുടെ അംഗീകാരത്തോടെ പ്രസിഡന്റ് മിഗ്വെല്‍ ദിയസ് കാനെല്‍ 605 അംഗ ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച നിര്‍ദേശം ഏകകണ്ഠമായി അംഗീകരിച്ചു. മുന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ അടക്കമുള്ള നേതാക്കള്‍ മറേരോയെ അഭിനന്ദിച്ചു.

പുതിയ പ്രധാനമന്ത്രിയെ നാഷണല്‍ അസംബ്ലി ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവര്‍ത്തനമികവും വിശ്വാസതയും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയുമാണ് മരേരോയുടെ പ്രത്യേകതയെന്ന് പ്രസിഡന്റ് മിഖായേല്‍ ഡയാസ് കാനല്‍ പറഞ്ഞു. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ ടൂറിസം മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് മരേരോയെന്ന് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം ഗ്രാന്മയും റിപ്പോര്‍ട്ട് ചെയ്തു. 2004-ല്‍ ഫിദല്‍ കാസ്ട്രോയാണ് മരേരോയെ ടൂറിസം മന്ത്രിയായി നിയമിച്ചത്. ഭരണത്തില്‍ പ്രസിഡന്റിന്റെ വലംകൈയായാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. അതേസമയം, പ്രധാനമന്ത്രി നിയമനം വെറും മുഖംമിനുക്കല്‍ മാത്രമാണെന്നാണ് രാഷ്ട്രീയ വിമര്‍ശകരുടെ അഭിപ്രായം. എന്ത് നിയമനം നടന്നാലും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സൈന്യവും മാത്രമാണ് ക്യൂബയിലെ നിര്‍ണായക ശക്തികളെന്നും അവര്‍ പറഞ്ഞു.

1976 ലെ ഭരണഘടന ഹിതപരിശോധനയ്ക്ക് ശേഷമാണ് ക്യൂബയില്‍ പ്രധാനമന്ത്രി പദം എടുത്തുകളഞ്ഞത്. 1959 മുതല്‍ 1976 വരെ ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോയായിരുന്നു ക്യൂബയിലെ പ്രധാനമന്ത്രി. ഭരണഘടന ഹിതപരിശോധനയ്ക്ക് ശേഷം അദ്ദേഹം ക്യൂബയുടെ ആദ്യ പ്രസിഡന്റായി. ഈ വര്‍ഷമാണ് പ്രധാനമന്ത്രി പദം പുനഃസ്ഥാപിക്കാന്‍ ക്യൂബ തീരുമാനമെടുത്തത്.

1959 മുതല്‍ 1976 വരെ ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോയായിരുന്നു ക്യൂബയിലെ പ്രധാനമന്ത്രി. 1976 ലെ ഭരണഘടന ഹിതപരിശോധനയ്ക്ക് ശേഷമാണ് ക്യൂബയില്‍ പ്രധാനമന്ത്രി പദം എടുത്തുകളഞ്ഞത്. ഭരണഘടന ഹിതപരിശോധനയ്ക്ക് ശേഷം അദ്ദേഹം ക്യൂബയുടെ ആദ്യ പ്രസിഡന്റായി. ഈ വര്‍ഷമാദ്യം പാസാക്കിയ പുതിയ ഭരണഘടനയിലെ വകുപ്പുകള്‍ പ്രകാരമാണ് ക്യൂബ പ്രധാനമന്ത്രി പദം പുനഃസ്ഥാപിച്ചത്.

Related post