• December 3, 2021

സാംസ്‌കാരിക, ടൂറിസം മേഖലക്ക് പുതിയ പദ്ധതികള്‍

 സാംസ്‌കാരിക, ടൂറിസം മേഖലക്ക് പുതിയ പദ്ധതികള്‍

സാംസ്‌കാരിക, ടൂറിസം മേഖലക്ക് പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മാല സീതാരാമന്‍. 2021 സാമ്പത്തിക വര്‍ഷം സാംസ്‌കാരിക മന്ത്രാലയത്തിന് 3100 കോടി രൂപയും വിനോദ സഞ്ചാര മേഖലക്ക് 2500 കോടി രൂപയും വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഹിയാനയിലെ റാഖി ഗഡി, യുപിയിലെ ഹസ്തിനപുര്‍, ഗുജറാത്തിലെ ദോലവിര, അസമിലെ ശിവസാഗര്‍, തമിഴ്‌നാട്ടിലെ അടിച്ചനല്ലൂര്‍ എന്നീ അഞ്ച് പുരാവസ്തു കേന്ദ്രങ്ങളെ ഓണ്‍ലൈന്‍ മ്യൂസിയത്തോടു കൂടിയ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളാക്കി മാറ്റും.

റാഞ്ചിയിലും ഝാര്‍ഖണ്ഡിലും ഗോത്ര മ്യൂസിയം തുടങ്ങും. ലോത്തലില്‍ സമൂദ്രസംബന്ധമായ കേന്ദ്രം ആരംഭിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തേജസ് മോഡല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ ആരംഭിക്കുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി വ്യക്തമാക്കി.

Related post