• October 17, 2021

കൊവിഡ് 19: അഞ്ച് ജില്ലകളില്‍ കൂടി നിരോധനാജ്ഞ

 കൊവിഡ് 19: അഞ്ച് ജില്ലകളില്‍ കൂടി നിരോധനാജ്ഞ

സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, എറണാകുളം എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ വയനാട്ടിലും മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഒരു ദിവസം മുമ്പ് കോഴിക്കോടും കാസര്‍ഗോഡും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.

വളരെ അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ ഒരു വ്യക്തി പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി. മുപ്പത് പേര്‍ക്കാണ് ഇന്നലെ മാത്രം കൊറോണ സ്ഥിരീകരിച്ചത്.

Related post