• May 13, 2021

വേട്ട ആരംഭിച്ച് സ്‌റ്റൈല്‍ മന്നന്‍; ദര്‍ബാര്‍ കാണാന്‍ തലൈവര്‍ കുടുംബവും

 വേട്ട ആരംഭിച്ച് സ്‌റ്റൈല്‍ മന്നന്‍; ദര്‍ബാര്‍ കാണാന്‍ തലൈവര്‍ കുടുംബവും

ദര്‍ബാര്‍ റിലീസ് ചെയ്തു.സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് രജനികാന്ത്- മുരുഗദോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദര്‍ബാര്‍. സൂപ്പര്‍ സ്റ്റാറും ഹിറ്റ്‌മേക്കറായ എ.ആര്‍.മുരുകദോസും ആദ്യമായി ഒന്നിക്കുന്നതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ നായിക.

വളരെ നാളുകള്‍ക്ക് ശേഷം രജിനി പോലീസ് വേഷം ചെയ്യുന്നു എന്ന സവിശേഷതയും ദര്‍ബാറിനുണ്ട്. ചിത്രം റിലീസ് ചെയ്ത ഇന്ന് ആരാധകര്‍ വളിപാടും പൂജയുമായാണ് വരവേറ്റത്. ഇപ്പോള്‍ രജനി കുടുംബം ഒന്നടങ്കം എത്തിയിരിക്കുകയാണ് ചിത്രം കാണാനായി.


റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന കലക്ഷനായിരിക്കും ദര്‍ബാര്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

Related post